എം മാധവദാസ്
ചില ക്രിസ്ത്യന്‍ മിഷനറിമാരും പൊന്തക്കോസ്ത് പാസ്റ്റര്‍മാരും അഭിപ്രായപ്പെടുന്ന കാര്യമാണ്, ഉത്തരേന്ത്യയില്‍ വലിയ തോതിലുള്ള മതപീഡനം ഉണ്ടെന്നത്. യോഗിആദിത്യനാഥിന്റെ യുപിയിലൊക്കെ മതംമാറ്റം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറിമാരെ പീഡിപ്പിക്കുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലും ഇതേ പ്രശ്‌നം ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ലണ്ടനിലെ മുസ്‌ലീം ഏരിയകളില്‍ പാസ്റ്റര്‍മാരെ തടയുന്ന വീഡിയോയും അതില്‍ ഒരു പൊലീസുകാരി നടത്തിയ ഇടപെടലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പൊലീസുകാരിക്ക് കൈയടി
മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ വൈറ്റ്ചാപ്പലില്‍ ബൈബിള്‍ വായിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സുവിശേഷ പ്രസംഗകനെ ജനം തടയുന്നതാണ് വീഡിയോ. എന്നാല്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളായില്ല. ബൈബിള്‍ വായന തടയാന്‍ വന്നവരോട് ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഒരു രാജ്യമാണെന്ന് അവര്‍ ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു. ‘നിങ്ങളില്‍ പലര്‍ക്കും അത് കേള്‍ക്കാന്‍ ഇഷ്ടമില്ലെന്നറിയാം, അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാതെ നടന്ന് പൊയ്ക്കോളൂ. അദ്ദേഹം നിങ്ങളുടെ വീട്ടില്‍ വന്നൊന്നുമല്ല പ്രസംഗക്കുന്നത്’ -വനിതാ പോലീസ് ഉദ്യോഗസ്ഥ ഉറച്ച സ്വരത്തില്‍ തന്നെയായിരുന്നു പറഞ്ഞത്. അപ്പോഴാണ് കറുത്ത സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചെത്തിയ ഒരു പുരുഷനെത്തി പോലീസ് ഉദ്യോഗസ്ഥയെ ഇത് വൈറ്റ്ചാപ്പലാണെന്നും, ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നും ഓര്‍മ്മിപ്പിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ വനിത പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. സാഹചര്യം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു എന്ന് ഭൂരിഭാഗം പേരും പറയുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പടിഞ്ഞാറന്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്‌കുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മോസ്‌കില്‍ നിന്നും അല്പം അകലെയായാണ് സംഭവം നടന്നത്. മൈക്രോഫോണിലൂടെ ഒരു പുരുഷന്‍ ബൈബിള്‍ വാക്യങ്ങള്‍ പറയുന്നത് സമൂഹമാധ്യമങ്ങളില്‍ ലഭ്യമായ ദൃശ്യങ്ങളില്‍ കാണാം. അതിനിടയില്‍ ഒരാള്‍ യേശുവിനെ കുറിച്ച് സംസാരിച്ചാല്‍ മതി, മുഹമ്മദിനെ കുറിച്ച് സംസാരിക്കരുതെന്ന് പറയുന്നത് കേള്‍ക്കാം. മറ്റൊരാള്‍ നിങ്ങളുടെ ദൈവം ഒരു യഹൂദനാണെന്ന് ആക്ഷേപിക്കുന്നതും കേള്‍ക്കാം.
സുവിശേഷ പ്രസംഗകന്‍, ഇസ്ലാംമതത്തെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോഴാണ് ഇടപെട്ടതെന്ന് ചില പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, അക്കാര്യം സുവിശേഷ പ്രസംഗകന്‍ നിഷേധിക്കുകയാണ്. ഖുറാനില്‍ നിന്നുള്ള ചില വാക്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അയാള്‍ പറയുന്നു. അതിനിടയിലാണ് വനിത പോലീസ് ഉദ്യോഗസ്ഥ ഇടപെട്ട് രംഗം ശാന്തമാക്കിയത്. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് വൈറ്റ്ചാപ്പലിലെ മൊത്തം 18,841 പേരില്‍ 52.2 ശതമാനം പേര്‍ മുസ്ലീങ്ങളാണ്.
ലണ്ടനില്‍ പൊലീസ് പോലും കടക്കാന്‍ മടിക്കുന്ന മുസ്‌ലീം ഗെറ്റോള്‍ ഉണ്ടെന്ന് പറയുന്നത് ശരിയാണോ. ഇസ്ലാമിക മതമൗലകവാദികള്‍ മൂലം ബ്രിട്ടന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്.
ഇസ്ലാമികവത്ക്കരിക്കപ്പെടുന്ന ലണ്ടന്‍
അതേമസയം ലണ്ടന്‍ അതിവേഗത്തില്‍ ഇസ്ലാമികവത്ക്കരിക്കപ്പെടുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇവിടെ പോലീസിന് കടക്കാന്‍ ഭയമുള്ള ‘മുസ്ലീം ഗെറ്റോകള്‍’ വരെയുണ്ട്. ലണ്ടനിലും ബര്‍മിംഗ്ഹാമിലും പോലീസിനും അമുസ്ലീങ്ങള്‍ക്കും പ്രവേശിക്കാന്‍ സാധിക്കാത്ത വിധം ഇസ്സാമിസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇടങ്ങളുണ്ടെന്നത് അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും, സംഗതി സത്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഫോക്‌സ് ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ മുന്‍പ് ഇത്തരം വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. ഇന്റര്‍നെറ്റിലൂടെയും മറ്റും യുവാക്കള്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയാന്‍ ‘പ്രിവന്റ്’ (ജൃല്‌ലി)േ പോലുള്ള പദ്ധതികള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്.
ചില തീവ്രവാദ ഗ്രൂപ്പുകള്‍ ‘മുസ്ലീം പെട്രോള്‍’ എന്ന പേരില്‍ തെരുവുകളില്‍ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും മുസ്ലീം മതനേതാക്കള്‍ തന്നെ ഇവരെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം മുസ്ലീം വിരുദ്ധ വികാരം വര്‍ദ്ധിക്കുന്നതും അത് രാജ്യത്തെ സാമൂഹിക ഐക്യത്തെ ബാധിക്കുന്നതും ലണ്ടനിലെ വലിയൊരു പ്രശ്‌നമാണ്.
ലണ്ടനില്‍ ഇസ്ലാമിക മതമൗലികവാദികള്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2005 ജൂലൈ 7 വിഖ്യാതമായ ലണ്ടന്‍ സ്‌ഫോടനങ്ങള്‍ തൊട്ട് ഒട്ടേറെ ആക്രമണങ്ങള്‍ ഇവിടെയുണ്ടായി.
അന്നഎ നാല് ചാവേറുകള്‍ ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒരേസമയം ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി. മൂന്ന് സ്‌ഫോടനങ്ങള്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളിലും ഒന്ന് ഒരു ഡബിള്‍ ഡെക്കര്‍ ബസിലുമാണ് നടന്നത്. തുടര്‍ന്ന് 52 പേര്‍ കൊല്ലപ്പെടുകയും, 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രിട്ടനില്‍ ജനിച്ച നാല് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ് ഇത് ചെയ്തത്. അല്‍-ഖ്വയ്ദ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതിനുശേഷമാണ് ലണ്ടനില്‍ മതമൗലികവാദം വര്‍ധിച്ചത്.
2017 മാര്‍ച്ച് 22ന് വെസ്റ്റ്മിന്‍സ്റ്ററില്‍ ആക്രമണമുണ്ടായി. ഖാലിദ് മസൂദ് എന്ന 52-കാരന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി നിരവധി കാല്‍നടയാത്രക്കാരെ പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി. അക്രമിയുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും 50-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017 ജൂണ്‍ 3നുണ്ടായ
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ഭീകരര്‍ ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി. അതിനുശേഷം അടുത്തുള്ള ബറോ മാര്‍ക്കറ്റില്‍ ഇറങ്ങി ആളുകളെ കയ്യിലുണ്ടായിരുന്ന കത്തികള്‍ ഉപയോഗിച്ച് അക്രമിക്കയായിരുന്നു. ഐസിസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് വലിയ ആക്രമണങ്ങളുടെ കഥയാണ്. സമാനമായ ചെറിയ ആക്രമണങ്ങള്‍ വേറയും പലതവണ ഉണ്ടായിട്ടുണ്ട്.

