യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

insight kerala


കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും ജോലി കിട്ടുന്നില്ല, പിൻവാതിൽ നിയമനം പ്രോത്സാഹിപ്പിക്കുന്നു, പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

ചിന്നക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം പി എസ് സി ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ പ്രവർത്തകരെ പോലീസ് മർദ്ദിച്ചു എന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം കനത്തു. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Share This Article