കോഴിക്കോട് : താമരശ്ശേരിയിൽ
വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂർ സ്വദേശികളായ
സ്ത്രീകളും കുട്ടികളും ഉൾപ്പടെ 42 സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിയോടെ ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. മർദ്ദനത്തിന് പിന്നാലെ യാത്രക്കാരിയുടെ ഫോൺ മോഷ്ടിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ നാല് പേർ പിടിയിലായി. അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിൽ പരാതിക്കാരിയുടെ ഫോൺ പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
താമരശ്ശേരിയിൽവിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 42 സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമണം
