പി എസ് സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

insight kerala

തിരുവനന്തപുരം: പിഎസ്സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.
പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലിസ് മുന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പോലിസുമായി ഉന്തുംതള്ളും നടന്നു.
നേരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഗേറ്റിന് മുന്നിൽ തൂക്കുകയർ തൂക്കിയും റീത്ത് വെച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുക, പിൻവാതിൽ നിയമനം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

Share This Article