ബിവറേജസ് കോർപറേഷൻ പുതിയതായി ഇറക്കുന്ന മദ്യത്തിന് പേര് നിർദ്ദേശിച്ചാൽ സമ്മാനം ലഭിക്കുമെന്ന പരസ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

insight kerala

ബിവറേജസ് കോർപറേഷൻ പുതിയതായി ഇറക്കുന്ന മദ്യത്തിന് പേര് നിർദ്ദേശിച്ചാൽ സമ്മാനം ലഭിക്കുമെന്ന പരസ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.ഈ മാസം 21 ന് 10000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യം.ഇതിനെതിരെ നൽകിയ പൊതുതാല്പര്യഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ,ജസ്റ്റിസ് V M ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.സമ്മാനപ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് ബിവറേജസ് കോർപറേഷന്റെ നിലപാട്.സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനമൊന്നും ഇറക്കിയിട്ടില്ലെന്നും ബെവ്കോ വിശദീകരിച്ചു.

Share This Article