കേരള കോൺഗ്രസിൽ ജോസ് കെ മാണിയെക്കാൾ കരുത്തനാവുകയാണോ റോഷി അഗസ്റ്റിൻ ? റോഷിക്ക് മറുപടിയുമായി ജോസ്

insight kerala

കോട്ടയം: കേരള കോൺഗ്രസിൽ ജോസ് കെ മാണിയെക്കാൾ കരുത്തനാവുകയാണോ റോഷി അഗസ്റ്റിൻ. ഇന്നലെ എൽഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലെ റോഷി അഗസ്റ്റിന്റെ ഇടപെടലോടെയാണ് ഇങ്ങനെയൊരു പ്രചാരണം കോൺഗ്രസിന്റെ സൈബർ അണികൾ ശക്തമാക്കുന്നത്. പാർട്ടി ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന് ജോസിനെ ഇരുത്തിക്കൊണ്ട് റോഷി പറഞ്ഞത് മാണി ഗ്രൂപ്പിൽ ജോസിന്റെ കരുത്ത് കുറയുന്നതിന്റെ സൂചനയാണെന്ന പ്രചാരണമാണ് സൈബർ ഇടത്തിൽ കോൺഗ്രസ് ശക്തമാക്കുന്നത്. ഒടുവില്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി തന്നെ രംഗത്തെത്തി.

റോഷി അഗസ്റ്റിൻ സ്നേഹം കൂടിയത് കൊണ്ട് പറഞ്ഞതാണെന്ന് ജോസ് കെ മാണി ഇന്ന് കോതമംഗലത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യമൊക്കെ പാർട്ടി ആലോചിച്ച് തീരുമാനിക്കും. റോഷി ചോര തിളപ്പുള്ള നേതാവാണ്. മത്സരിക്കണം എന്ന് പറഞ്ഞത് സ്നേഹ കൂടുതല്‍ കൊണ്ടാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Share This Article