കൊല്ലം : കുണ്ടറയിൽ തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനത്തിൽ
വാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന്
മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
കൊട്ടാരക്കര എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകണം.
കാറുടമ മുഹമ്മദ് ഇർഫാൻ്റെ ലൈൻസ് ഇന്ന് സസ്പെൻഡ് ചെയ്യും.
വാഹനത്തിൻ്റെ ആർ.സിയും റദ്ദ് ചെയ്യും.
വാഹനം ഇന്നലെ മുഖത്തലയിലെ വർക്ക് ഷോപ്പിൽ നിന്ന് കസ്റ്റഡിയിൽ
എടുത്തിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിന്നും വരുമാനം ലക്ഷ്യമിട്ടും
വിവാഹ ചടങ്ങ്, ക്യാമ്പസുകളിലെ പരിപാടികളിലും
പണം വാങ്ങിയ ശേഷമാണ് വാഹനം എത്തിക്കുന്നത്.
കാറിൻ്റെ വൈറലായ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു.
കുണ്ടറ ഇളമ്പള്ളൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് അപകടകരമായ രീതിയിൽ മോഡിഫൈ ചെയ്ത കാർ അഭ്യാസപ്രകടനം നടത്തിയത്.
തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം; വാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന് മോട്ടോർ വാഹന വകുപ്പ്
