കോട്ടയം: ചോറ്റാനിക്കരയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. തിരുവാങ്കുളം സ്വദേശി ആദിത്യ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. കൊറിയൻ സുഹൃത്ത് മരിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് പെൺകുട്ടി കത്തിൽ എഴുതിയിരുന്നത്. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കത്ത് സംബന്ധിച്ചും കൊറിയൻ അക്കൗണ്ട് സംബന്ധിച്ചുമുള്ള ദുരൂഹതകൾ നീക്കണമെന്ന് ബന്ധുക്കളും അധ്യാപകരും ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
16 കാരി ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും
