ജോസ് കെ മാണിയുടെ മധ്യമേഖലാ ജാഥ ഇന്ന് എറണാകുളത്ത്

insight kerala


കൊച്ചി: ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്നുമുതൽ എറണാകുളം ജില്ലയിൽ. 14വരെ ജാഥ ജില്ലയിൽ പര്യടനം നടത്തും. 14ന് വൈകിട്ട് പര്യടനം പൂർത്തിയാക്കി ജാഥ സമാപിക്കും. മധ്യകേരളത്തിൽ യുഡിഎഫ് സ്വാധീനം വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ന് പെരുമ്പാവൂർ കുന്നത്തുനാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ജാഥ പര്യടനം നടത്തുന്നത്. നാളെ പണിമുടക്ക് ആയതിനാൽ ജാഥ ഉണ്ടാകില്ല. പി ബിജു, കെ കെ ശൈലജ, തുടങ്ങിയ നേതാക്കളും ജാഥയിൽ ഉണ്ട്.

Share This Article