ജിഎസ്ടി ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

insight kerala

കൊച്ചി: കേന്ദ്ര സർക്കാർ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി.
ആലുവ ജി എസ് ടി ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. എഴുപതിനായിരം രൂപ യുടെ ബില്ലടക്കാത്തതിനാൽ ആണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം അഞ്ചാം തീയതി ആയിരുന്നു ബില്ലടക്കേണ്ട അവസാന ദിവസം
സമയപരിധിക്കുള്ളിൽ തന്നെ
ആലുവ സെൻട്രൽ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ബില്ലടക്കാൻ നടപടി സ്വീകരിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം നടന്നിരുന്നില്ല. ബില്ലടക്കാൻ അല്പം കൂടി സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി വഴങ്ങിയില്ല
കെ എസ് ഇ ബിഅധികൃതരുടെ നടപടി അപലപാനീയമാണന്ന് ജി എസ് ടി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തത് എന്നാണ് കെഎസ്ഇബിയുടെ നിലപാട്

Share This Article