തൃശൂർ : പോലീസുകാർക്കിടയിൽ തെറ്റുകാർ ഉണ്ടെങ്കിൽ കണ്ടെത്തി നടപടിയെടുക്കുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. സേനയിൽ തെറ്റ് ചെയ്യുന്നവർ ഉണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്തെ സ്പാകകളുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധന നടത്തുമെന്നും ഡിജിപി. ശബരിമല കൊടിമര വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശം കൃത്യമായി പാലിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഹൈക്കോടതി നിർദ്ദേശം വിജിലൻസ് പാലിക്കുമെന്നും റവാഡാ ചന്ദ്രശേഖർ തൃശൂരിൽ പറഞ്ഞു.
