ആൻ്റോ ആൻ്റണിക്കെതിരെ വീണ്ടും കെ പി ഉദയഭാനു

insight kerala

പത്തനംതിട്ട: പണമിടപാട് വിവാദത്തിൽ
സമൂഹത്തിനു മുൻപിൽ മാനത്തിന്റെ തുണി അഴിഞ്ഞു നിൽക്കുകയാണ് ആന്റോ ആന്റണിയെന്ന് സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
താൻ ഉന്നയിച്ച വാദത്തിൽ ഉറച്ചുനിൽക്കുന്നു.
എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തട്ടെ
മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണ് എന്നും താൻ എന്തിനാണ് മാപ്പ് പറയേണ്ടത് എന്നും ഉദയഭാനു ചോദിച്ചു.
തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിൻ്റെ കയ്യിൽ നിന്നും 2 കോടി രൂപ ആൻ്റോ ആൻറണി വാങ്ങിയതായി ആരോപണം ഉയർന്നിരുന്നു. ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആൻ്റോ ആന്റണിക്ക് അടുത്ത ബന്ധമുണ്ടെന്നും ആന്റോയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ഉദയഭാനുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share This Article