തന്ത്രിയുടേയും എൻ.വാസുവിന്റേയും ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും

insight kerala

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ
തന്ത്രിയുടേയും എൻ.വാസുവിന്റേയും ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗം വാദം കഴിഞ്ഞദിവസം പൂർത്തിയായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നതെന്നും
പ്രതിഭാഗം വാദിച്ചു. എന്നാൽ തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു SIT യുടെ കണ്ടെത്തൽ.പ്രോസിക്യൂഷൻ വാദം കൂടി പൂർത്തിയായാൽ ജാമ്യ ഹർജിയിൽ വിധി പറയും. അതേ സമയം
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും, മുൻ കമ്മീഷണറുമായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദംകേൾക്കും. അറസ്റ്റിലായി 90 ദിവസം ഇന്നലെ പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിനാണ് വാസു ജാമ്യഹർജി ഫയൽ ചെയ്തത്. കട്ടിളപ്പാളി കേസിൽ ആണ് എൻ. വാസു പ്രതിയായിട്ടുള്ളത്.

Share This Article