സിനിമാ തൊഴിലാളികളുടെ പുതുക്കിയ സേവന വേതന കരാർ നിലവിൽ വന്നു

insight kerala


കൊച്ചി: സിനിമാ തൊഴിലാളികളുടെ പുതുക്കിയ സേവന വേതന കരാർ നിലവിൽ വന്നു. തൊഴിലാളി സംഘടനയായ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്നാണ് പുതിയ കാരാറിൽ ഒപ്പുവെച്ചത്. പുതിയ ധാരണ പ്രകാരം, കരാർ തൊഴിലാളികളുടെ ജോലി സമയം പതിനാറിൽ നിന്ന് 12 മണിക്കൂർ ആയി കുറയും. അതേസമയം വേതന കാര്യത്തിൽ ഒരു വർഷത്തിനുള്ളിൽ ആയിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. തൊഴിൽ സമയം കുറയ്ക്കുന്നതിന് അനുസരിച്ച് വേതനം കുറയ്ക്കരുതെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിർമാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവർക്ക് പുറമെ നടി-നടൻമാരും കരാറിന്റെ ഭാഗം ആകണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Share This Article