തൃശൂർ : രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്ദൻ. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്.പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണ്. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
തുടർ ഭരണം മാറുന്നത് നല്ലതാണെന്ന് സാറാ ജോസഫും പ്രതികരിച്ചു . കേരളത്തിൽ സർക്കാർ മാറി മാറി വരിക എന്ന ശീലമുണ്ടായിരുന്നു. തുടർഭരണം ഏകാധിപത്യം പ്രവണത ഉണ്ടാക്കും
ജനാധിപത്യത്തിന്റെ
നാശം പൂർണമായ അവസ്ഥയിലാണ് ഇന്ത്യയിൽ. കേന്ദ്രത്തിലും സംസ്ഥാനത്തും ഇതാണ് സ്ഥിതിയെന്നും സാറാ ജോസഫ് പറഞ്ഞു. നാരായണഗുരുവിന്റെ ദർശനത്തിൽ വെള്ളാപ്പള്ളി വെള്ളം ചേർക്കുന്നു.
സമുദായ സംഘടനകൾക്ക് വേണമെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.
