“മംഗളത്തിലും ഏഷ്യാനെറ്റിലും റെയ്ഡ് നടത്തിയത് പിണറായി സർക്കാർ”; വി ഡി സതീശൻ ഓർമ്മിപ്പിച്ചു

insight kerala

റിപ്പോർട്ടർ ചാനലിലെ റെയ്ഡിനെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധക്കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്തു റെയ്‌ഡ് നടത്തിയ സ്ഥാപനങ്ങളുടെയും പ്രവർത്തകരുടെയും കണക്കുകൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി വിമർശിച്ചത്. മംഗളം ചാനലിലും ഏഷ്യാനെറ്റ്ലും മറുനാടൻ മലയാളിയിലും പോലീസ് നടത്തിയ റെയ്ഡ് മുഖ്യമന്ത്രി വിവരിച്ചു. കൂടാതെ ഓരോ റിപ്പോർട്ടർമാർക്കെതിരെയും എടുത്ത കേസിനെ കുറിച്ച് നടപടിക്രമങ്ങളെ കുറിച്ചും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

റിപ്പോർട്ടർ ടി വിയിൽ നിയമപരമായ പരിശോധനയാണ് നടക്കുന്നത് എന്ന് മന്ത്രി കെ മുരളീധരൻ. തട്ടിപ്പ് നടത്തിയ മഹാൻ നിരവധി തട്ടിപ്പ് കേസ് നടത്തിയ ആളാണ്.. പൊതു പണമാണ് അടിച്ചുമാറ്റിയത്. കൈരളിയിലോ ജനം ടിവിയിലോ ആയിരുന്നു റെയ്ഡ് എങ്കിൽ രാഷ്ട്രീയ പകപോക്കൽ എന്ന് പറയാമായിരുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തിന് ഒരു തടസ്സവുമില്ല എന്നും അദ്ദേഹം പറഞ്ഞു..

സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ചാനലിൽ പരിശോധന നടത്തുന്നത് എന്ന് എഡിജിപി പി വിജയൻ. പരിശോധനയ്ക്കിടെ ഒരു മൊബൈൽ ഫോണും പിടിച്ച് വാങ്ങിയില്ല മാറ്റിവയ്ക്കാനാണ് പറഞ്ഞത്. ഡിജിറ്റൽ രേഖകളുടെ പകർപ്പ് ലഭിക്കാൻ ഉള്ളതുകൊണ്ടാണ് പരിശോധന നീളുന്നത്.. പ്രക്ഷേപണം തടത്തപ്പെടുത്താൻ പോലീസ് ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article