കൊല്ലം : കൊട്ടാരക്കര പുത്തൂർ ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവ ഒരുക്കങ്ങൾക്കിടെ മൈക്ക് ഓപ്പറേറ്റർ വൈദ്യുതാഘാതം ഏറ്റു മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശിയായ സുജിത് (37) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെ സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടിയതാണ് അപകടം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
