ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്.
പി വി അൻവർ ബേപ്പൂർ UDF സ്ഥാനാർത്ഥി. കോഴിക്കോട് വെച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ബേപ്പൂരിൽ പി വി അൻവർ ജയിക്കുമെന്നും സണ്ണി ജോസഫ് കോഴിക്കോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പി വി അൻവർ യുഡിഎഫിലേക്ക് വന്നത്. തെരഞ്ഞെടുപ്പ് വേളയിലും യുഡിഎഫിനൊപ്പം സഹകരിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ അൻവറിന് യുഡിഎഫിലേക്ക് എടുക്കണമെന്ന് ചർച്ചകൾ ഉയർന്നപ്പോൾ പ്രതിപക്ഷ നേതാവാണ് എതിർപ്പ് ഉന്നയിച്ചത്.
