കെ മുരളീധരൻ കായംകുളത്ത് മത്സരിക്കുമോ? വ്യാപകമായി പോസ്റ്റർ പതിച്ചു

insight kerala

കായംകുളത്ത് K മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ. കേരളത്തിൻ്റെ മതേതരമുഖമായ കെ.മുരളീധരനെ കായംകുളത്തിന് നൽകുക എന്നാണ് പോസ്റ്ററിൽ. കോൺഗ്രസ് ഓഫീസിന് സമീപവും നഗരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്

അതേസമയം, മത്സരിക്കാനുള്ള മൂഡിലല്ല താനെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. എല്ലാ കാര്യവും പാർട്ടി തീരുമാനിക്കട്ടെ എന്നാണ് കെ മുരളീധരൻ പറയുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ത്രികോണ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ പാർട്ടിക്ക് വേണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കാമല്ലോ എന്ന് മുരളീധരൻ ചോദിക്കുന്നു. പയ്യന്നൂരും കല്യാശേരി ഒഴികെ എല്ലായിടത്തും പോസ്റ്ററുകൾ ഉണ്ടെന്നും സ്നേഹം കൊണ്ടാണോ നിഗ്രഹം കൊണ്ടാണോ എന്നറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഇത്തവണ കുഴിയിൽ ചാടാൻ ഇല്ല എന്നാണ് മുരളീധരന്റെ പ്രതികരണം. ഉപതെരഞ്ഞടുപ്പ് ഒഴിവാക്കാനാണ് എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് അഭിപ്രായം വരുന്നത്. എം എം ഹസ്സൻ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം സീനിയർ നേതാവാണ്. നല്ല ആരോഗ്യവും ചുറുചുറുക്കും ഉണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇനി പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുക എന്നാണ് കെ മുരളീധരൻ പറയുന്നത്. അതേസമയം മുരളീധരൻ വട്ടിയൂർക്കാവ് ആയിരിക്കും മത്സരിക്കുക എന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Share This Article