കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരാണ് മദ്യപിച്ചത്.ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സൽക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ കാറിൽ ഇരുന്നുള്ള മദ്യപാനം. സ്റ്റേഷന്റെ മുന്നിൽ കാറു നിർത്തിയ ശേഷം അതിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.സ്റ്റേഷനിൽ വന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സ്പെഷ്യൽ ബ്രാഞ്ച് എസ് പി അന്വേഷണത്തിന് നിർദ്ദേശം നൽകി.
