ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് കണ്ടെത്തൽ. വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഹൈക്കോടതി സ്ഥിരീകരിച്ച ശേഷമാണ് ചോദ്യങ്ങൾ ഉയരുന്നത്. പാളികൾ തന്നെ മാറ്റിവെച്ചോ എന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സ്വർണ്ണപ്പാളികൾ മാറ്റിയെന്ന് ഹൈക്കോടതി സംശയിക്കുന്നു. കൂടുതൽ സാക്ഷികളെ മൊഴിയെടുക്കണമെന്നും വിശദമായി പരിശോധന വേണമെന്നും എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ വൻ കൊള്ള നടന്നു എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എസ്ഐടി നാളെ ശബരിമലയിൽ എത്തി വിശദമായ പരിശോധന നടത്തും.
