എം ആർ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തീരുമാനം.

insight kerala

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തീരുമാനം. ഡിജിപി യോഗേഷ് ഗുപ്തയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറി കേന്ദ്രീകരിച്ചാണ് അന്വേഷണം. അട്ടിമറിക്കാൻ നേതൃത്വം നൽകിയെന്ന് കണ്ടെത്തലിനെ തുടർന്ന് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷന് ശേഷമുള്ള തുടർനടപടിയുടെ ഭാഗമായിട്ടാണ് അജിത് കുമാറിനേക്കാൾ സീനിയറായിട്ടുള്ള യോഗേഷ് ഗുപ്തയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. നാലുമാസത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന അജിത് കുമാറിന്റെ സസ്പെൻഷൻ മൂന്നുമാസം കൂടി നീട്ടിയിരുന്നു. ഇനി യോഗേഷ് ഗുപ്ത നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും സസ്പെൻഷൻ നീട്ടണോ പിൻവലിക്കണോ എന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക

Share This Article