“ഷൈലജയെ ഒതുക്കാൻ നോക്കി; ദിവ്യയെ തിരിച്ചെടുക്കണം”; കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം

insight kerala

കണ്ണൂർ : സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി. നേതൃത്വത്തിനും സംഘടനാ വീഴ്ചയിലും രൂക്ഷ വിമർശനം. പയ്യന്നൂരിൽ കടുത്ത വിഭാഗീയതയും സംഘടനാ വീഴ്ച്ചയും ഉണ്ടായി. ധൻരാജ് ഫണ്ട് വിനിയോഗം ബോധ്യപ്പെടുത്തുന്നതിൽ പാളിച്ച സംഭവിച്ചു. പേരാവൂരിലെ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വം ഒതുക്കാൻ ആണെന്ന പൊതുബോധത്തിന് കാരണമായി.
ജില്ലയിൽ മുസ്ലിം പ്രധാനിത്യം ഇല്ലാത്തത് വോട്ട് നഷ്ടപ്പെടാൻ ഇടയാക്കി. ഗ്രൂപ്പ് ചർച്ചയിൽ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനും രൂക്ഷ വിമർശനം ഉയർന്നു. തിരിച്ചടികൾക്ക് കാരണം ഏരിയ കമ്മറ്റിയുടെ മേൽ കെട്ടിവയ്ക്കരുത് ഗ്രൂപ്പ് ചർച്ചയിൽ വിമർശനം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ തിരിച്ചെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യം ഉന്നയിച്ചു.

Share This Article