കെ വി നിരഞ്ജന്
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ തുടങ്ങിയ വിദ്യര്‍ത്ഥി കലാപം രാജ്യം കത്തിക്കുന്ന നിലയിലേക്ക് പടരുന്നു. രണ്ട് ലോകമഹാ യുദ്ധങ്ങളെ അതിജീവിച്ച 150 വര്‍ഷം പഴക്കമുള്ള ലിമോഗസ് ടൗണ്‍ ഹാള്‍ എന്ന ചരിത്രസ്മാരകം അടക്കം പലതും അവിടെ കത്തി അമര്‍ന്നു കഴിഞ്ഞു. കടകള്‍ കൊള്ളയടിക്കപ്പെടുന്നു. രാജ്യം അരാജകത്വത്തിലേക്ക് വീഴുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സിലെ ക്രൈറ്റയില് എന്ന സ്ഥാനത്തെ ഒരു ഹൈസ്കൂളില്‍ ആവശ്യത്തിന് ടീച്ചര്മാര് ഇല്ല, സൗകര്യങ്ങള്‍ ഇല്ല എന്നീ പ്രശ്നങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍ തുടങ്ങിയ സമരമാണ് ഈ രീതിയില്‍ വളര്‍ന്നത്. സമരത്തിന്റെ ഭാഗമായി 25 സ്കൂളുകള്‍ക്കാണ് കുട്ടികള്‍ തീയിട്ടത്.
ഇതിന് പിന്നില്‍ ഇടത് തീവ്രവാദി സംഘങ്ങളാണ് എന്നാണ് ഫ്രഞ്ച് പത്രങ്ങള്‍ പറയുന്നത്. കോക്രാച്ച് സമരമൊക്കെ കൊടുമ്പിരി കൊള്ളുന്ന ഇന്ത്യക്കും ഫ്രാന്‍സില്‍നിന്ന് ഒരുപാട് പാടങ്ങള്‍ പഠിക്കാനുണ്ട്.
സ്കൂളുകളില്‍ തുടങ്ങിയ സമരം
അടിമുടി തകര്‍ന്ന് ഫ്രഞ്ച് സ്കൂളുകള്‍ ലോകത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സംവിധാനങ്ങളിലൊന്ന് അവകാശപ്പെട്ടിരുന്ന ഫ്രാന്‍സ്, ഇന്ന് കടുത്ത അധ്യാപക ക്ഷാമത്തിലേക്കും തകര്‍ന്ന ക്ലാസ് മുറികളിലേക്കും എത്തിപ്പെട്ടത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കഴിഞ്ഞ ഒന്നുരണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സാമ്പത്തിക നയങ്ങളും, ഭരണപരമായ വീഴ്ചകളും, മാറുന്ന സാമൂഹിക സാഹചര്യങ്ങളുമാണ് ഈ വന്‍ തകര്‍ച്ചയ്ക്ക് കാരണമെന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ പണം ചിലവഴിക്കുന്നുണ്ടെങ്കിലും, അത് രാജ്യത്തെ പണപ്പെരുപ്പത്തിനൊപ്പമോ ആവശ്യങ്ങള്ക്കൊപ്പമോ ഉയരുന്നില്ല. പൊതുമേഖലയിലെ ചിലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സ്കൂളുകളുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കി. സ്കൂളുകള്‍ക്ക് നല്കുന്ന ഫണ്ട് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ പുതിയ സൗകര്യങ്ങള്‍ക്കോ തികയാതെ വന്നു. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ട് സിനിമ നിരൂപണ ബ്ലോഗ് സാമ്പത്തിക വാര്‍ത്താ അപ്ഡേറ്റുകള് അധ്യാപക ജോലിക്ക് മുന്‍പുണ്ടായിരുന്ന സാമൂഹിക പദവിയും സാമ്പത്തിക ഭദ്രതയും ഫ്രാന്‍സില്‍ വന്‍തോതില്‍ ഇടിഞ്ഞു. 1980-കളില്‍ ഫ്രാന്‍സിലെ ഒരു തുടക്കക്കാരനായ അധ്യാപകന്റെ ശമ്പളം രാജ്യത്തെ മിനിമം വേതനത്തിന്റെ ഇരട്ടിയിലധികമായിരുന്നു. എന്നാല്‍ ഇന്ന് അത് മിനിമം വേതനത്തിന് തൊട്ടുമുകളില്‍ മാത്രമാണ്. ആവശ്യത്തിന് ആളില്ലാത്തതിനാല്‍ നിലവിലുള്ള അധ്യാപകര്‍ക്ക് അമിത ജോലിഭാരം ചുമക്കേണ്ടി വരുന്നു.ഇതിന്റെ ഫലമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആയിരക്കണക്കിന് അധ്യാപകരാണ് ജോലി രാജിവെച്ച് പോകുന്നത്. പുതിയ ആളുകള്‍ ഈ ജോലിയിലേക്ക് വരാന്‍ താല്പര്യപ്പെടുന്നുമില്ല.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ മാത്രം സെക്കന്‍ഡറി സ്കൂളുകളില്‍ അയ്യായിരത്തിലധികം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടന്നത്. മാപ്പുകള്‍ കാണുക ഈ പ്രതിസന്ധി ഫ്രാന്‍സിലെ എല്ലാ സ്കൂളുകളെയും ഒരുപോലെയല്ല ബാധിച്ചിരിക്കുന്നത്. പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കുടിയേറ്റക്കാരും ദരിദ്രരുമായ തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളിലെ സ്കൂളുകളിലാണ് അവസ്ഥ ഏറ്റവും ദയനീയം. പണക്കാരുള്ള മേഖലകളിലെ സ്കൂളുകള്‍ക്ക് മികച്ച ഫണ്ട് ലഭിക്കുമ്പോള്‍, പാവപ്പെട്ടവരുടെ സ്കൂളുകള്‍ അവഗണിക്കപ്പെടുന്നു. ഈ വിവേചനമാണ് നിലവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഈ മേഖലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെടാന്‍ പ്രധാന കാരണം. അധ്യാപകരുടെ എണ്ണം കുറയുമ്പോഴും സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. പല സ്കൂളുകളിലും ഒരു ക്ലാസ് മുറിയില്‍ 30 മുതല്‍ 35-ലധികം കുട്ടികളെ വരെ ഇരുത്തേണ്ടി വരുന്നു. ഇത് അധ്യാപനത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചുവെന്നു മാത്രമല്ല, കുട്ടികള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും കാരണമായി.

പല ഫ്രഞ്ച് സ്കൂള്‍ കെട്ടിടങ്ങളും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അടിസ്ഥാന അറ്റകുറ്റപ്പണികള്‍ പോലും കൃത്യമായി നടക്കാത്തതിനാല്‍ ഇവ ശോചനീയാവസ്ഥയിലായി. ഫാന്സില് വേനല്‍ക്കാലത്ത് കടുത്ത ചൂട് നാല്‍പ്പത് ഡിഗ്രിവരെ അനുഭവപ്പെടുമ്പോള്‍ ക്ലാസ് മുറികളില്‍ എയര്‍കണ്ടീഷണറുകളോ ഫാനുകളോ പോലുമില്ല. ജനലുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചില കെട്ടിടങ്ങള്‍.മേല്‍ക്കൂര ചോര്‍ന്നൊലിക്കുക, ക്ലാസ് മുറികളില്‍ ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഇല്ലാതിരിക്കുക, സ്കൂളുകളില്‍ എലികളും പ്രാണികളും പെരുകുക തുടങ്ങിയ കടുത്ത ബുദ്ധിമുട്ടുകളാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. ടൗേറ്യ മയൃീമറ ുൃീഴൃമാ െകൂടുതല് കണ്ടെത്തുക യാത്രാ വിവരണം സാങ്കേതിക വിദ്യ ഗാഡ്ജറ്റുകള്‍ ഹിന്ദി പഠിക്കൂ ഫണ്ട് അനുവദിച്ചാല്‍ പോലും ഫ്രാന്‍സിലെ സങ്കീര്‍ണ്ണമായ ചുവപ്പുനാടയും കരാര്‍ നിയമങ്ങളും കാരണം അറ്റകുറ്റപ്പണികള്‍ നടക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്നു. വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവ്, അധ്യാപകരോടുള്ള അവഗണന, അടിസ്ഥാന സൗകര്യങ്ങള്‍ പുതുക്കുന്നതിലുണ്ടായ പരാജയം എന്നിവയാണ് ഫ്രാന്‍സ് പോലൊരു വികസിത രാജ്യത്തെ സ്കൂളുകളെ ഇന്ന് ഈ ഭീകരമായ അവസ്ഥയില്‍ എത്തിച്ചതെന്നാണ് ഇത് പഠിച്ച മാധ്യമങ്ങള്‍ പറയുന്നത്.
ഇടത്/അരാജകവാദികളുടെ ഹൈജാക്ക്
എന്നിരുന്നാലും, സ്കൂളുകള്‍ക്ക് തീയുടന്നത് അടക്കമുള്ള സമരങ്ങള്‍ നടന്നതിന് പിന്നില്‍ ചില അജണ്ടകള്‍ സംശയിക്കപ്പെടുന്നുണ്ട്. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെയും പൊലീസിന്റെയും കണ്ടെത്തല്‍ പ്രകാരം, സ്കൂളുകള്‍ക്ക് നേരെ അക്രമം നടത്തുന്നവരില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ സമരക്കാരായ സാധാരണ വിദ്യാര്‍ത്ഥികളല്ല.വിദ്യാര്‍ത്ഥികളുടെ സമാധാനപരമായ സമരത്തെ ‘ബ്ലാക്ക് ബ്ലോക്ക്’ എന്ന് വിളിക്കപ്പെടുന്ന തീവ്ര ഇടത്/അരാജകവാദി ഗ്രൂപ്പുകളില്‍ പെട്ടവരും തെരുവ് അക്രമങ്ങള്‍ ലക്ഷ്യമിട്ടെത്തുന്ന പുറത്തുനിന്നുള്ള ചില ക്രിമിനല്‍ സംഘങ്ങളും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുഖംമൂടിയും കറുത്ത ഹൂഡികളും ധരിച്ചെത്തുന്ന ഇവര്‍ അക്രമം നടത്താന്‍ വേണ്ടി മാത്രം സമരത്തിലേക്ക് കടന്നുകൂടുന്നവരാണ്. പിടിയിലായവരില്‍ വലിയൊരു പങ്ക് സ്കൂള്‍ പ്രായത്തിലുള്ള കൗമാരക്കാരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമങ്ങള്‍ തത്സമയം പ്രചരിപ്പിച്ച് ഹീറോ ആകാന്‍ ശ്രമിക്കുന്ന പ്രവണതയും ഇവരില്‍ കാണുന്നതായി പൊലീസ് പറയുന്നു. മാപ്പുകള്‍ കാണുക ഫ്രഞ്ച് സര്‍ക്കാരും ഇന്റലിജന്‍സ് ഏജന്‍സികളും ഈ പ്രക്ഷോഭത്തിന് പിന്നില്‍ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെ രാഷ്ട്രീയ പ്രേരണയുണ്ടെന്ന് നേരിട്ട് ആരോപിച്ചിട്ടുണ്ട്. പ്രമുഖ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ‘ലാ ഫ്രാന്‍സ് ഇന്സുമിസ്’ വിദ്യാര്‍ത്ഥികളെ സര്‍ക്കാരിനെതിരെ ഇളക്കിവിടുകയാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന ബജറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ തെരുവില്‍ ഇറക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍, എല്എഫഐ നേതാവായ ഴാങ് ലുക് മെലന്‍ഷോണ്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തങ്ങള്‍ സമാധാനപരമായ സമരങ്ങളെ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും അക്രമങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് അവരുടെ നിലപാട്.പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ നിന്നാണ് സമരം ആരംഭിച്ചത് എന്നതിനാല്‍, കുടിയേറ്റ പശ്ചാത്തലമുള്ള ചില യുവാക്കള്‍ അക്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ടാകാമെന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ഇതൊരു സംഘടിത ഇസ്ലാമിക അജണ്ടയാണെന്നതിന് യാതൊരുവിധ ഔദ്യോഗിക തെളിവുകളുമില്ല. കൂടുതല്‍ കണ്ടെത്തുക കായിക വാര്‍ത്താ കവറേജ് ചാനലുകള്‍ തെരഞ്ഞെടുക്കുക വാര്‍ത്തകള്‍ വായിക്കുക എന്നാലും വിദ്യാര്‍ത്ഥികളെ ഈ രീതിയില്‍ കുത്തിയിളക്കിയത്, ‘ബ്ലാക്ക് ബ്ലോക്ക്’ എന്ന അരാജകവാദി ഗ്രൂപ്പാണെന്നാണ് പരക്കെയുള്ള വിമര്‍ശനം. ഇത് ഒരു കേന്ദ്രീകൃത സംഘടനയോ മെമ്പര്‍ഷിപ്പുള്ള പാര്‍ട്ടിയിലോ അധിഷ്ഠിതമായ ഗ്രൂപ്പല്ല. അതുകൊണ്ടുതന്നെ, ഇവര്‍ക്ക് വ്യക്തമായ ഒരു നേതൃത്വമോ ഓഫീസ് സംവിധാനങ്ങളോ ഇല്ല. ഇതൊരു സമര രീതിയാണ്.
‘ബ്ലാക്ക് ബ്ലോക്ക്’ ഗ്രൂപ്പുകളുടെ പ്രധാന തന്ത്രം ഒരേപോലെയുള്ള വസ്ത്രധാരണമാണ്.ഇവര്‍ കറുത്ത വസ്ത്രങ്ങള്‍, മുഖംമൂടികള്‍ , കറുത്ത ഹൂഡികള്‍, കണ്ണടകള്‍ എന്നിവ ധരിച്ചാണ് സമരമുഖത്ത് എത്തുന്നത്. ഇത് പൊലീസിന് ഇവരെ തിരിച്ചറിയുന്നതും സിസിടിവിയില്‍ മുഖം പതിയുന്നതും തടയുന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങുമ്പോള്‍, ഈ അക്രമിസംഘങ്ങള്‍ അതേ വസ്ത്രധാരണത്തോടെ കുട്ടികള്‍ക്കിടയിലേക്ക് എളുപ്പത്തില്‍ നുഴഞ്ഞുകയറുന്നു. ആരാണ് വിദ്യാര്‍ത്ഥി, ആരാണ് പുറത്തുനിന്നുള്ള അക്രമി എന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിക്കാതെ വരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വളരെ ശാന്തരായി നടന്നു നീങ്ങുകയും, പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളുകള്‍ക്കോ ബാങ്കുകള്‍ക്കോ നേരെ പെട്രോള്‍ ബോംബെറിയുകയോ തീയിടുകയോ ചെയ്യുന്നു. ആക്രമണത്തിന് ശേഷം ഇവര്‍ പെട്ടെന്ന് വസ്ത്രങ്ങള്‍ മാറ്റുകയോ മുഖംമൂടി അഴിക്കുകയോ ചെയ്ത് സാധാരണ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വീണ്ടും ലയിക്കുന്നു. ഇത് കാരണം പൊലീസ് നടപടി നേരിടേണ്ടി വരുന്നത് നിരപരാധികളായ വിദ്യാര്‍ത്ഥികളാണ്.
ഫ്രഞ്ച് പാതക എവിടെയുമില്ല!
സമരങ്ങള്‍ ആസൂത്രണം ചെയ്യാനും ആളുകളെ കൂട്ടാനും ഇവര്‍ അത്യാധുനിക എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ ആപ്പുകളാണ് ഉപയോഗിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍, ഇത്തരം തീവ്ര ചിന്താഗതിക്കാര്‍ ആ ഗ്രൂപ്പുകളിലേക്ക് കടന്നുകൂടുന്നു.സര്‍ക്കാരിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ദേഷ്യത്തെ മുതലെടുത്ത്, ‘സമാധാനപരമായി സമരം ചെയ്താല്‍ സര്‍ക്കാര്‍ കേള്‍ക്കില്ല, അക്രമത്തിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ’ എന്ന രീതിയിലുള്ള സന്ദേശങ്ങളും വീഡിയോകളും ഇവര്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. ഹൈസ്കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ പൊതുവേ ഭരണകൂടത്തോടും പൊലീസിനോടും ഒരു എതിര്‍പ്പ് സ്വാഭാവികമാണ്. ‘ബ്ലാക്ക് ബ്ലോക്ക്’ ഗ്രൂപ്പുകള്‍ ഈ മനശാസ്ത്രത്തെയാണ് ചൂഷണം ചെയ്യുന്നത്. പൊലീസിനെ നേരിടുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും വലിയൊരു ‘ധീരതയോ വിപ്ലവമോ’ ആണെന്ന രീതിയില്‍ ഇവര്‍ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം അക്രമ ദൃശ്യങ്ങള്‍ കണ്ട് ആകൃഷ്ടരാകുന്ന ചില വിദ്യാര്‍ത്ഥികള്‍ സ്വയം ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായി മാറുകയും ചെയ്യുന്നു.ഫ്രാന്‍സിലെ സ്കൂളുകള്‍ ഉപരോധിക്കുന്ന സമയങ്ങളില്‍ സമരത്തിന് ആവേശം കൂട്ടാനെന്ന വ്യാജേന ഈ അരാജകവാദികള് സ്കൂള്‍ ഗേറ്റുകള്‍ക്ക് മുന്നില്‍ തമ്പടിക്കാറുണ്ട്. അവിടെ വെച്ച് അവര്‍ വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിക്കുകയും, അവരെ കല്ലേറിലേക്കും തീവെപ്പിലേക്കും നയിക്കുന്ന തരത്തില്‍ വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, വിദ്യാര്‍ത്ഥികളുടെ മറവില്‍ ഫ്രാന്‍സില്‍.

എല്‍ എഫ് ഐഎന്ന ഇടതുപക്ഷ സംഘടന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടൊണ് കളിമാറിയത്. എല്‍എഫ്ഐ യുമായി അടുത്ത ബന്ധം ഉള്ള തീവ്ര ട്രേഡ് യൂണിയന് സിജിടി സമരത്തില്‍ പങ്കു ചേരുന്നു, അവരുടെ അംഗങ്ങള്‍ തെരുവില്‍ ഇറങ്ങുന്നു. ഓര്‍ക്കണം, ഇപ്പോളത് വിദ്യാര്‍ത്ഥി സമരം അല്ല. സിജിടി അംഗങ്ങള്‍ ആയ ഫയര്‍ ഫൈറ്റേഴ്സ്, സാനിറ്റേഷന്‍ വര്‍ക്കേഴ്സ്, ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ് ഒക്കെയാണ് ഇപ്പോള്‍ തെരുവില്‍. വേസ്റ്റ് മാനേജ്മെന്റ് നടത്താതെയും ഗാര്‍ബേജ് ബിന്നുകള്‍ ഉപയോഗിച്ച് റോഡുകള്‍ തടഞ്ഞും ഇവര്‍ കലാപം ആളിക്കത്തിക്കുന്നു.

ഈ മാസത്തോടെ ‘യെല്ലോ ജാക്കറ്റുകള്‍’ എന്ന ഗ്രൂപ്പ് തങ്ങളുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ – വിലക്കയറ്റം, ജീവിതനിലവാരം ഒക്കെ മെച്ചപ്പെടുത്തണം എന്ന് ആവശ്യപ്പെട് തെരുവില്‍ ഇറങ്ങുന്നു. കലാപം അതി ശക്തമായി ഫ്രാന്‍സിനെ ബാധിക്കുന്നു. തെരുവുകള്‍ കത്തുന്നു. നിലവില്‍ നിയന്ത്രണാതീതമായ കലാപം പടരുന്നു. അടുത്ത ഫ്രാന്‍സ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ബാക്കി! കലാപകാരികള്‍ എവിടെയും ഫ്രഞ്ച് പാതക വീശുന്നില്ല.അല്‍ജീരിയന്‍ പതാകകള്‍. ഫലസ്തീന് പതാകകള്‍. കമ്മ്യൂണിസ്റ്റ് പതാകകള്‍. സുരിനാമിന്റെ പതാക എന്നിവയൊക്കെയാണ് ഉയര്‍ത്തുന്നത്. ഫലത്തില്‍ ഇത് ഒരു രാജ്യവിരുദ്ധ സമരമായി മാറുന്നു. ജന്‍സീ സമരങ്ങളെ വല്ലാതെ പ്രോല്സാഹിപ്പിക്കുന്നവര് ഫ്രാന്‍സിന്റെ കഥ ഓര്‍ക്കേണ്ടതാണ്.

