പി എം മനോജ് പിണറായിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

insight kerala

തിരുവനന്തപുരം: പി എം മനോജ് വീണ്ടും പിണറായി വിജയൻറെ ഓഫീസിലേക്ക്. പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവി. പ്രസ്സ് സെക്രട്ടറിയുടെ ഉത്തരവാദിത്വം നൽകും. മുമ്പ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആദ്യ ടേമിലും രണ്ടാം ടേമിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ പദവിയിൽ ഉണ്ടായിരുന്നു. പ്രസ്സ് സെക്രട്ടറിയുടെ ചുമതലയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പിണറായി വിജയൻ പ്രതിപക്ഷ നേതാവായപ്പോൾ വീണ്ടും പി എം മനോജിന് സെക്രട്ടറി പദവി വരികയാണ്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആയിരുന്നപ്പോൾ പിആർഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകൾ മകന്റെ സ്ഥാപനത്തിന് നൽകിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയർന്നിരുന്നു. പിആർഡി ഡയറക്ടർ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ സ്ഥാനത്തുനിന്നാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയിലേക്ക്‌ വന്നത്. വിവാദമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കി തിരികെ ദേശാഭിമാനിയിലേക്ക്‌ അയക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് പാർട്ടി നേതൃത്വത്തിന് കത്തുനൽകിയതും വാർത്തയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article