കൊല്ലം: പ്രതിഷേധാവേശത്തിൽ കോടിയേരിയുടെ ഫ്ലക്സും വലിച്ചുകീറി എസ്എഫ്ഐക്കാർ. കൊല്ലം ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണൻ ദിനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് എസ്എഫ്ഐക്കാർ കീറിയത്.
തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു സംഘം. ഇതിനിടെയാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സ് എസ്എഫ്ഐ പ്രവർത്തകൻ യാതൊരു മടിയും കൂടാതെ വലിച്ചുകീറി നശിപ്പിച്ചത്. സ്വന്തം പാർട്ടിയുടെ സമുന്നത നേതാവിന്‍റെ ഫ്ലക്സ് തന്നെ പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്എഫ്ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും, പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു
