വി ജോയി മാറുമോ?; വിശാല ജില്ലാ സമ്മേളനത്തിന് തുടക്കമായി

insight kerala

തിരുവനന്തപുരം: വിശാല ജില്ലാ കമ്മിറ്റിക്ക് തുടക്കമായപ്പോൾ ജില്ലാ സെക്രട്ടറി മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എം.എൽ.എ. കൂടിയായതിനാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി. ജോയിയെ മാറ്റണമെന്ന ആവശ്യം സമ്മേളനത്തിൽ ഉയർന്നേക്കും. ഇരട്ട പദവികൾ അനുവദിക്കേണ്ട എന്ന വിശാല സംസ്ഥാന കമ്മിറ്റിയിലുയർന്ന ചർച്ചകളെ പിൻപറ്റിയാണ് ഒരു വിഭാഗം നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തുക.

എം.എൽ.എ. എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ പാർട്ടി കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വി. ജോയിക്ക് കഴിയുന്നില്ലെന്ന വിമർശനം കീഴ്ഘടകങ്ങളിൽനിന്നുതന്നെ മുൻപേ ഉയർന്നിരുന്നു. കോഴിക്കോട്ട്‌ നടന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ തൃശ്ശൂരിൽനിന്നുള്ള പ്രതിനിധികൾ പോലും ഇക്കാര്യം ചൂണ്ടി നേതൃത്വത്തിനെതിരേ രംഗത്ത് വന്നിരുന്നു.

ഇരട്ടപ്പദവി മറ്റിടങ്ങളിൽ അനുവദിക്കാതിരിക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ മാത്രം ഇളവ് എന്തിനെന്നും ചോദ്യമുയർന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വി. ജോയി മാറുകയാണെങ്കിൽ കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി എന്നിവരുടെ പേരുകളാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഡി.കെ. മുരളിയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. എന്നാൽ ചെറുപ്പക്കാരൻ എന്ന പരിഗണനകൂടി ലഭിച്ചാൽ കെ.എസ്. സുനിൽ കുമാറിനാകും സാധ്യത കൂടുതൽ. അതേസമയം സംസ്ഥാന നേതൃത്വത്തിന് അഭിമതനായ വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നും അഭ്യൂഹമുണ്ട്.

Share This Article