പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് യു എൻ പൊതുസഭയിലെ തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ അഭ്യർത്ഥനയുമായി സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ലോകത്തെ വിഭജിക്കുന്ന ഭിന്നതകൾ വർദ്ധിക്കുന്നു.
നിലവിലെ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനുള്ള നിയമസാധുത ഉറപ്പാക്കണമെന്നും ഉറപ്പാക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് നേതാക്കളോട് ശക്തമായ ആഹ്വാനം നടത്തി. ഐക്യരാഷ്ട്രസഭയുടെ തലവനായി രണ്ടാം അഞ്ച് വർഷത്തെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കുന്ന സെക്രട്ടറി ജനറൽ ഗുട്ടെറസിന്റെ അവസാനത്തെ ഉന്നതതല യുഎൻ ജനറൽ അസംബ്ലി ആഴ്ചയാണിത്.
“ഐക്യരാഷ്ട്രസഭ സ്ഥാപിതമായപ്പോൾ, ആഫ്രിക്കയുടെ ഭൂരിഭാഗവും കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു. ഇന്നും ആഫ്രിക്കയ്ക്ക് കൗൺസിലിൽ സ്ഥിരം അംഗത്വമില്ല. സ്ഥിരമായ ആഫ്രിക്കൻ പ്രാതിനിധ്യമില്ലാത്ത 21-ാം നൂറ്റാണ്ടിലെ സുരക്ഷാ കൗൺസിൽ അന്യായവും ന്യായീകരിക്കാനാവാത്തതുമാണ്. ഇത് മാറണം,” അദ്ദേഹം പറഞ്ഞപ്പോൾ യുഎൻജിഎ ഹാളിലെ നേതാക്കളുടെ കരഘോഷം ഉയർന്നു.
ഏകദേശം 35 മിനിറ്റ് നീണ്ടുനിന്ന തന്റെ അവസാന പ്രസംഗം അവസാനിപ്പിച്ച ശേഷം, വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ലോക നേതാക്കൾ, വിദേശകാര്യ മന്ത്രിമാർ, അംബാസഡർമാർ, നയതന്ത്രജ്ഞർ, മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ എന്നിവർ എഴുന്നേറ്റ് നിന്ന് ഗുട്ടറെസിനെ കരഘോഷത്തോടെ അഭിവാദ്യം ചെയ്തു

