“തട്ടിപ്പുകാരും ക്രിമിനലുകളും പത്രമാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും ” വെള്ളാപ്പള്ളി

insight kerala

ആൻ്റോയുടെ അറസ്‌റ്റിൽ UDF സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും പത്രമാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നത്.
മാധ്യമ മുതലാളിമാരായാൽ അതിൻറെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവർ കരുതുന്നു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഡ്ഢികളാക്കി.
അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് എന്നും വെള്ളാപ്പള്ളി.SNDP മുഖ മാസിക യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം..മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാരും കൂട്ടുനിന്നു എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Share This Article