മുസ്ലിം ലീഗിൻ്റെ ക്ഷണത്തിന് പ്രാധാന്യമില്ലെന്നും, എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ത്യാഗം കൊണ്ടാണ് എൽഡിഎഫ് നിലനിൽക്കുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെടുന്നത്. പദവി ഒഴിച്ചിടാൻ ഉള്ള ധാരണയെക്കുറിച്ച് നിലവിൽ സിപിഐക്ക് അറിയില്ലെന്നും, വിഷയം സിപിഎമ്മും സിപിഐയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ബിനോയ് വിശ്വം ഡൽഹിയിൽ പറഞ്ഞു.
