വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 9 രൂപ 50 പൈസ വർധിച്ചു

insight kerala

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.

Share This Article