സണ്ണി എം കപിക്കാടിനെതിരെ പരാതി; അയ്യപ്പനെ അധിക്ഷേപിച്ചെന്ന് തിരുവാഭരണ സംരക്ഷണ സമിതി

insight kerala

പത്തനംതിട്ട : ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരെ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു എന്നാണ് പരാതി. മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യം.

സണ്ണി എം. കപിക്കാട് നടത്തിയ പ്രസ്താവനയുടെ പൂർണ വീഡിയോയും പ്രസംഗത്തിന്റെ സാഹചര്യവും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നാണ് വിവിധ ഹിന്ദു സംഘടനകൾ ആവശ്യപ്പെടുന്നത്.

Share This Article