പാലക്കാട് : ഡോക്ടർമാർ തിരുവോണ ദിനത്തിൽ കൂട്ട അവധിയെടുത്തതിനാൽ കുട്ടിക്ക് ചികിത്സ കിട്ടിയില്ലെന്ന് പരാതി. പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ ആശുപത്രിയിലാണ് സംഭവം. മൂന്നര വയസ്സുകാരന് ചികിത്സ കിട്ടിയില്ല. കുട്ടിക്ക് അപസ്മാരം ഉണ്ടായിരുന്നു. ആംബുലൻസ് ഓടിക്കാൻ ഡ്രൈവറും ഉണ്ടായിരുന്നില്ല. രണ്ടര മണിക്കൂർ വൈകിയാണ് കുട്ടിയെ എത്തിച്ചത്.
