മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

insight kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ സിറ്റി പൊലീസാണ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസാണ് ജാൻമണിക്കെതിരെ പരാതി നല്‍കിയത്.

ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഭാ​ഗമായി നടത്തിയ സിജെപി സമരത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ ജാൻമണി അവഹേളിച്ചെന്ന വിമർശനമുണ്ടായത്. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജാൻമണി പ്രധാനമന്ത്രിയെപ്പറ്റി പറഞ്ഞത്.

പ്രതികരണം വിവാദമായതോടെ തന്റെ ഭാഷാപരമായ പരിമിതികൾ മൂലം സംഭവിച്ചതെണെന്ന് ചൂണ്ടിക്കാട്ടി ജാൻമണി ഇൻസ്റ്റ​ഗ്രാമിൽ ക്ഷമാപണ വീഡിയോ പങ്കുവച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article