മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ഒന്നാം പ്രതി റോജി അഗസ്റ്റിൻ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രഗികൾക്കെതിരെ കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസഫ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. തുടർന്ന് കോടതി ഇവരുടെ വാറന്റ് പിൻവലിച്ചു.
വയനാടിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ മരങ്ങൾ വനം വകുപ്പ് പാസ്സ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് വില്പന നടത്തി വിശ്വാസ വഞ്ചന നടത്തി എന്നാണ് കേസ്. അതേസമയം കേസിൽ പ്രോസിക്യൂഷൻ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് റോജി അഗസ്റ്റിൻ പ്രതികരിച്ചു.
മുട്ടിൽ മരംമുറി ; ഒന്നാം പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി
