‘ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടും’: അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട്

insight kerala

കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്. പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പൊതുജനസമാധാനം ലംഘിക്കുന്നതും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപ്പൂർവമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും റിമാൻ‍‍ഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെ പൊതു മാധ്യമത്തിലൂടെ അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുകയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വെല്ലുവിളി നടത്തി ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് സബ് ഇൻസ്പെക്ടർ അന്വേഷണം നടത്തിവരികയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.

കോതമം​ഗലം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടറെയും കുടുംബത്തേയും സമൂഹ മാധ്യമമായ ഫേസബുക്ക് വഴി ലൈംഗികപരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച് ഉത്തരവിട്ടതിൻ്റെ വിരോധത്തിന് ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.

Share This Article