കൊല്ലം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം ആരംഭിച്ചു. കാണാതായ മകനെ കണ്ടെത്തുന്നതുവരെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങില്ലെന്ന നിലപാടിലാണ് അമ്മ രേഷ്മ
ജില്ലാ കളക്ടർ നേരിട്ട് എത്തി കാര്യങ്ങൾ പരിഹരിക്കണമെന്നും മകനെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നതുവരെ സ്റ്റേഷനിൽ തുടരുമെന്നും അവർ അറിയിച്ചു. ജൂലൈ 31നാണ് നീണ്ടകര പുത്തൻതുറ സ്വദേശികളായ രേഷ്മയുടെ അച്ഛൻ രാജീവൻ, ഭർത്താവ് രാധാകൃഷ്ണൻ, മകൻ ഗൗതം കൃഷ്ണ എന്നിവർ കടലിൽ അപകടത്തിൽ പെട്ടത് . അച്ഛന്റെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ മകനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മകനെ കണ്ടെത്താനുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വള്ളം മറിഞ്ഞ് അപകടം; മകനെ കണ്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ അമ്മയുടെ പ്രതിഷേധം
