കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് ഒരാൾ മരിച്ചു. ചികിത്സയിൽ ഉണ്ടായിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എങ്ങനെയാണ് ഈ രോഗമുണ്ടായത് എന്ന് കണ്ടെത്താനായിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലം ഒന്നും രോഗിക്ക് ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കു മുമ്പാണ് ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
