വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കർ

insight kerala

രാജ്യത്ത് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ഒരു സംസ്‌കാരം നാം വളർത്തിയെടുക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർത്ഥികൾക്ക് നിരാശ തോന്നുമായിരിക്കും, എന്നാൽ ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ നാം ഒന്നിച്ച് പ്രവർത്തിക്കണമെന്നും സച്ചിൻ കുറിച്ചു.

Share This Article