ചർച്ച നിരസിച്ച് സിജെപി; നിഷ്പക്ഷമായ വേദിയിൽ മാത്രം ചർച്ച ; പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്

insight kerala

ഡൽഹി: ഡൽഹിയിൽ സമരം നടക്കുന്ന സിജെപിയുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായി. എന്നാൽ ചർച്ചയുടെ ക്ഷണം സിജെപി നിരസിച്ചു. നിഷ്പക്ഷമായ വേദിയിൽ മാത്രം ചർച്ച നടത്തുമെന്ന് ബിജെപി പ്രതിനിധികൾ അറിയിച്ചു. കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്.

ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി സിജെപി വക്താവ് അഷുതോഷ് റാങ്ക . ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലേക്കു ദശലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തുമെന്നു റാങ്ക പറഞ്ഞു. വായടപ്പിക്കാമെന്നു കരുതേണ്ടെന്നും പിന്നോട്ടില്ലെന്നും റാങ്ക വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അ

അതിനിടെ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. 16 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article