കോട്ടയം : പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. നഗരസഭയിലെ ഭരണം താഴെ വീണു. പ്രതിപക്ഷത്തിന്റെ അവിശ്വാസമാണ് പാസായത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ പുറത്തുപോകുന്നു. ദിയാ ബിനു പുളിക്കണ്ടം ചെയർപേഴ്സൺ പദവിയിൽ നിന്ന് പുറത്തേക്ക്.
17 പേർ അവിശ്വാസത്തെ പിന്തുണച്ചു. നാലു കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ചു. വിപ്പ് കൈപ്പറ്റിയിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു. ആകെ അഞ്ച് ഭരണപക്ഷ അംഗങ്ങൾ പിന്തുണച്ചു.
