”ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വേദിയില്‍ വിതുമ്പുന്ന കണ്ണുകളുമായി നവ്യ നായര്‍ സദസ്സില്‍ ഉണ്ടാകണം”; വിജയിനെ ട്രോളി പെട്ടു; നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

insight kerala

എം റിജു

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യെ ട്രോളിയതോടെ പണി വാങ്ങി ധ്യാന്‍ ശ്രീനിവാസന്‍. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെയും നടി തൃഷയെയും പരോക്ഷമായി പരിഹസിച്ചു എന്ന് ആരോപിച്ചാണ് ധ്യാനിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ വിസിറ്ററിന്റെ പൂജാ ചടങ്ങില്‍ ധ്യാന്‍ നടത്തിയ തമാശ രൂപേണയുള്ള പരാമര്‍ശമാണ് ഈ വിവാദങ്ങള്‍ക്ക് കാരണമായത്.-‘തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായപ്പോള്‍ എനിക്കും മുഖ്യമന്ത്രിയാകാന്‍ ഒരു ആഗ്രഹം ഉദിച്ചു. അതിനുവേണ്ടി ഇറങ്ങാം എന്ന് കരുതിയിരിക്കുമ്പോഴാണ് സുഹൃത്തായ അജു വര്‍ഗീസ് പറയുന്നത് ആദ്യം ‘അമ്മ’യുടെ പ്രസിഡന്റ് ആകൂ എന്നിട്ട് മതി മുഖ്യമന്ത്രിയെന്ന്. ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വേദിയില്‍ സാരിയുടുത്ത് വിതുമ്പുന്ന കണ്ണുകളുമായി നവ്യ നായര്‍ സദസ്സില്‍ ഉണ്ടാകണം.” – ധ്യാന്‍ പറഞ്ഞു. ഇതാണ് വിവാദമായത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ മുന്‍നിരയില്‍ നടി തൃഷ സന്നിഹിതയായിരുന്നു. ചടങ്ങിനിടെ തൃഷ വികാരാധീനയായി കണ്ണീര്‍ വാര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ തരംഗമായിരുന്നു. തൃഷയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ‘സാരിയുടുത്ത് വിതുമ്പുന്ന കണ്ണുകളുമായി നവ്യ നായര്‍ സദസ്സില്‍ ഉണ്ടാകണം’ എന്ന ധ്യാന്റെ പ്രസ്താവന തൃഷയെയും വിജയിനെയും ലക്ഷ്യം വെച്ചുള്ള പരിഹാസമാണെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. സദസ്സില്‍ ചിരിയുണര്‍ത്താന്‍ മാത്രമാണ് താന്‍ ഇത് പറഞ്ഞതെന്ന് ധ്യാന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിജയിയെയും തൃഷയെയും അപമാനിച്ചതിന് ധ്യാന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് വിജയ് ഫാന്‍സ് ആവശ്യപ്പെടുന്നത്.വിജയിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ ജന നായകന്‍ എച്ച്. വിനോദിന്റെ സംവിധാനത്തില്‍ 2026 ജൂലൈ 23-ന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ധ്യാന്‍ ശ്രീനിവാസന്റെ വേദിയിലെ തമാശകള്‍ക്ക് അതേ നാണയത്തില്‍ തന്നെയാണ് നടി നവ്യ നായരും മറുപടി നല്‍കിയത്. പിന്നീട് മൈക്ക് എടുത്ത നവ്യ സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു -‘ധ്യാന്‍, നീ ഒട്ടും വിഷമിക്കേണ്ട. നീ ആഗ്രഹിച്ചതുപോലെ നീ എന്നെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, പച്ചക്കരയുള്ള വെള്ള സാരിയും ഡയമണ്ട് നെക്ലസും അണിഞ്ഞ്, വിതുമ്പുന്ന കണ്ണുകളുമായി ഞാന്‍ ആ മുന്‍നിരയില്‍ തന്നെയുണ്ടാകും. ിജയ് വിളികളോടെ ഞാന്‍ നിന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പക്ഷേ എനിക്ക് മുന്‍നിരയില്‍ തന്നെ നീ സീറ്റ് ഒപ്പിച്ചു തരുമല്ലോ അല്ലേ?”

ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിസിറ്റര്‍.: ഒരു ഹൊറര്‍-ത്രില്ലര്‍ ) പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ നടന്‍ ദിലീപ് ആണ് ഭദ്രദീപം കൊളുത്തി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. നീതു മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ ഗഫൂര്‍ ആണ് നിര്‍മ്മിക്കുന്നത്. അരുണ്‍ മുരളീധരന്‍ സംഗീതവും, എം. കെയ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

Share This Article