കൊച്ചി :ഹൈകോടതിക്ക് മുന്നിൽ ആത്മഹത്യാ ശ്രമം. ആംബുലൻസിനുള്ളിൽ ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവർ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹൈകോടതിക്ക് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സുഹൃത്തിന് ആത്മഹത്യ ചെയ്യാൻ പോകുന്നതായി സന്ദേശം അയച്ചിട്ടാണ് ദമ്പതികൾ ആംബുലൻസിനുള്ളിൽ വിഷം കഴിച്ചത്. ഇവർ അയച്ച സന്ദേശത്തിൽ ജഡ്ജിക്കെതിരെയും പോലീസിനെതിരെയും പരാതിയും ആരോപണവും ഉയർത്തിയിട്ടുണ്ട്.
ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടു എന്നും അതിൽ പോലീസും ജഡ്ജി ഇടപെട്ടു എന്നുമാണ് ആത്മഹത്യ കുറുപ്പിൽ ആരോപണമുള്ളത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തി ആംബുലൻസിനുള്ളിൽ നിന്ന് ദമ്പതികളെ എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
