തൃശ്ശൂർ: ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക് . കിടപ്പു രോഗികളായ ദമ്പതികൾക്കാണ് പരിക്കേറ്റത്.
പാർത്ഥസാരഥി അമ്പലത്തിനു സമീപമുള്ള വീട്ടിൽ കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് സംഭവം. 67 വയസ്സുള്ള അംബിക, 76 വയസ്സുള്ള കുട്ടപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉഗ്രശബ്ദത്തോടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ആ സമയം വീട്ടിലുണ്ടായിരുന്ന ഇരുവർക്കും പരിക്കേറ്റു. പൊള്ളലേൽക്കുകയും പുകപടലം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആയിരുന്നു. തുടർന്ന് ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ഇവരെ ചാവക്കാട് സ്വകാര്യയിലേക്ക് മാറ്റി. ഇവരുടെയും പരിക്ക് ഗുരുതരമല്ല. ഫ്രിഡ്ജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്ന് സംശയിക്കുന്നു.
ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പു രോഗികളായ ദമ്പതികൾക്ക് പരിക്ക്
