ശബരിമല തന്ത്രി നിയമനത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ. ബ്രഹ്മദത്തൻ തന്ത്രിയാകുന്നതിൽ ബോർഡിന് എതിർപ്പില്ല എന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവരയുടെ കത്ത് തനിക്ക് ലഭിച്ചു എന്നും കെ ജയകുമാർ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അതാണ് ഔചിത്യം എന്നും കെ ജയകുമാർ പ്രതികരിച്ചു. അതേസമയം മേൽശാന്തി തിരഞ്ഞെടുപ്പിൽ കണ്ഠരര് രാജീവരെ പങ്കെടുപ്പിക്കുമോ എന്നതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ബോർഡ് പ്രസിഡൻറ് അറിയിച്ചു.
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന് കണ്ഠരര് ബ്രഹ്മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കമെന്നായിരുന്നു വിലയിരുത്തല്‍.

