‘കോറോ ഹെൽത്തിലെ ജീവനക്കാരെ ജി ടെക് ഏറ്റെടുക്കും’; പി കെ കുഞ്ഞാലിക്കുട്ടി

insight kerala

തിരുവനന്തപുരം : ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കോറോ ഹെൽത്തിലെ ജീവനക്കാരെ ജി ടെക് ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പറ്റാവുന്നത്രേ ജീവനക്കാർക്ക് ജി ടെക്കിൽ ജോലി നൽകും. ഒരു കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെടുമ്പോൾ മറ്റൊരു കമ്പനി അവസരം നൽകുന്നു. ഇത് നല്ല സന്ദേശം നൽകുന്നു. പ്രാഥമികമായുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മാനേജുമെന്റുമായി ആശയവിനിമയം നടത്തിയതായും ജി ടെക് വ്യക്തമാക്കി. മറ്റ് കമ്പനികൾക്കും പുറത്താക്കപ്പെട്ട ജീവനക്കാരുടെ പ്രൊഫൈലുകൾ ജി ടെക് കൈമാറും.

Share This Article