പ്രളയം ക്രിമിനല്‍ ഗൂഡാലോചന; ഓഡിയോ ടേപ്പിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

insight kerala

പ്രളയം ക്രിമിനല്‍ ഗൂഡാലോചന : കെ കൃഷ്‌ണന്‍കുട്ടിയുടേതെന്നാരോപിക്കപ്പെടുന്ന ഓഡിയോ ടേപ്പിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന്‌ പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തില്‍ പുറത്തുവന്ന ഓഡിയോ ടേപ്പിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു.

മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടേതെന്നാരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നത്‌. ഈ ഓഡിയോ ടേപ്പിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ഒരു സ്വകാര്യവ്യക്തി നല്‍കിയെ പരാതിയിലാണ്‌ ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവ്‌ നല്‍കിയത്‌.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article