ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്; മൂന്നംഗ സമിതി അന്വേഷിക്കും; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിയുണ്ടാകും

insight kerala

കൊവിഡ് കാലത്തെ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ചയും. ധനകാര്യ വകുപ്പിന്റെ പരിശോധന റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ വിഭാഗത്തിൻറെ പരിശോധന റിപ്പോർട്ട് പുറത്തുവന്നു.

ചെലവുകളുടെ പൂർണ്ണ ബില്ലുകളോരേഖകളോ ഹാജരാക്കിയില്ല. സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയത്. പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവുകൾ നിലവിലില്ല. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകി. ബില്ലുകളിലും വൗച്ചറുകളിലും അവ്യക്തതയെന്നും എജിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല എന്നും ടെൻഡർ നടപടികൾ പാലിക്കാതെ പർച്ചേസുകൾ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അഷീലിൻ്റെ
വിശദീകരണത്തിൽ തൃപ്തിയില്ല. ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ട ശുപാർശ ചെയ്യുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

റിപ്പോർട്ടിൻമേൽ മൂന്നംഗ സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഉപകരണങ്ങൾ വാങ്ങിയതിലെ മുഴുവൻ കണക്കുകളും അന്വേഷിക്കും. കഴിഞ്ഞ പത്തുവർഷത്തെ പർച്ചേസും അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Share This Article