സാവരിയ കേസിൽ ഇടപെട്ട് വനിതാ കമ്മീഷൻ; ഡിജിപി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

insight kerala

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥിനി സാവരിയ ബസന്തിന്റെ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ഡിജിപിയുടെ റിപ്പോർട്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

സാവരിയ ബസന്തിന്റെ ശരീരമാസകലം ക്രൂരമർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ബന്ധുവായ ജെനീഷ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രണയം നടിച്ച് മതപരിവർത്തനത്തിന് സാവരിയയെ നിർബന്ധിച്ചിരുന്നതായും എന്നാൽ അവസാന നിമിഷംവരെ അതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സഹപാഠികൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.

സാവരിയയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലിൽ താമസിച്ചിരുന്ന സദറുൽ അനം സാവരിയയെ നിരന്തരം മർദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article