എം ആർ അജിത് കുമാരനെതിരായ SIT യുടെ അന്വേഷണ റിപ്പോർട്ടിൽ നടപടി വൈകുന്നതിൽ ആഭ്യന്തരവകുപ്പും ഡിജിപിയും വിമർശന വിധേയമായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ നിരവധി ചോദ്യങ്ങളാണ് ഉയർന്നിരുന്നത്. പോലീസ് റിപ്പോർട്ട് നൽകിയില്ല എന്നാണ് ചെന്നിത്തല വിശദീകരിച്ചിരുന്നത്. സ
നവകേരള യാത്രയ്ക്കിടെ ഉണ്ടായ രക്ഷാപ്രവർത്തനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റൺമാൻ മർദിച്ച സംഭവത്തിലാണ് പുനരന്വേഷണത്തിൽ കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി തെളിഞ്ഞത് .കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നു എന്നും എം ആർ അജിത് കുമാറ് നേരിട്ട് ഇടപെട്ടതായും ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത് .ഈ റിപ്പോർട്ട് ഇതുവരെയും ആഭ്യന്തര വകുപ്പിന് ഡിജിപി കൈമാറിയില്ല.
എം ആർ അജിത് കുമാറിന് ഇടത് സർക്കാരിന്റെ ഭരണകാലത്തും യുഡിഎഫ് ഭരണകാലത്തും സംരക്ഷണം ഒരുക്കുന്നു എന്ന് നിരവധി ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുന്നത്.

